ഫോറസ്റ്റ് ഓഫിസറായി വിദ്യാ ബാലന്‍; ‘ഷേര്‍ണി’ ഒടിടിയില്‍ റിലീസ് പ്രഖ്യാപിച്ചു

കുന്താളാ ദേവിക്ക് ശേഷം വിദ്യാ ബാലന്‍ എത്തുന്നത് മറ്റൊരു ഒടിടി റിലീസ് ചിത്രവുമായാണ്. രാഷ്ട്രീയ ഹാസ്യ സിനിമയായ ന്യൂട്ടണിന്റെ സംവിധായകന്‍ അമിത് മസുര്‍ക്കര്‍ സംവിധാനം ചെയ്ത ഷേര്‍ണിയുടെ റിലീസ് പ്രഖ്യാപിച്ചു.

ആമസോണ്‍ പ്രൈമിലൂടെ ജൂണില്‍ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ഷേര്‍ണി പ്രദര്‍ശനത്തിന് എത്തുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഫോറസ്റ്റ് ഓഫിസറിന്റെ വേഷമാണ് വിദ്യാ ബാലന്റേത്.

ശരദ് സക്സേന, മുകുള്‍ ചദ്ദ, വിജയ് റാസ്, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ശകുന്തളാദേവി എന്ന ബയോപിക് ചിത്രത്തിന്റെ നിര്‍മാതാക്കളായ അബാണ്ടാന്റിയ എന്റര്‍ടെയ്ന്‍മെന്റും ടി- സീരീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

Top