‘ബിജെപി കേരള രാഷ്ട്രീയത്തിന്റെ ചണ്ടി ഡിപ്പോ; അനിൽ ആന്റണി ഇലക്ട്രോണിക് വേസ്റ്റ്’

പത്തനംതിട്ട: മനുഷ്യനെ മനുഷ്യനായി കാണാൻ തയാറാകാത്ത പാർട്ടി ബിജെപി മാത്രമാണെന്നു ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. അവർക്കു മുൻപിൽ ക്രിസ്ത്യാനിയും ഹിന്ദുവും മുസ്‌ലിമും മാത്രമാണുള്ളതെന്നു അദ്ദേഹം പറഞ്ഞു.

‘‘കേരള രാഷ്ട്രീയത്തിന്റെ ചണ്ടി ഡിപ്പോയാണു ബിജെപി. മാലിന്യങ്ങൾ പലതരത്തിലുണ്ട്. ഇലക്ട്രോണിക് വേസ്റ്റാണു അനിൽ ആന്റണി. പ്രകൃതിയിൽ ലയിക്കാത്ത നോൺ ഡീഗ്രേഡബിൾ വേസ്റ്റാണ് ജോണി നെല്ലൂർ. കേസുള്ളവർ ബിജെപിയിൽ േചർന്നാൽ വെള്ളപ്പൂശി കൊടുക്കപ്പെടും’’– അദ്ദേഹം പറഞ്ഞു.

പിണറായിക്കും കൊച്ചുമകനും കൈക്കൊടുത്ത് ഇഫ്താർ വിരുന്നിൽ പങ്കെടുക്കേണ്ട അവസ്ഥയിലാണു കേരള രാഷ്ട്രീയമെന്നും അദ്ദേഹം പരിഹസിച്ചു. ആർഎസ്പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിബു ബേബി ജോൺ. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി.

Top