കൊച്ചി: സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച വിഷയത്തില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പ് പറഞ്ഞു. സോളാര്‍ കമ്മീഷന് അഭിഭാഷകന്‍ മുഖാന്തരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്.
കമ്മീഷനെയല്ല കേസിലെ പ്രതികളെ കുറിച്ചാണ് താന്‍ പരാമര്‍ശം നടത്തിയതെന്ന് സത്യവാങ്മൂലത്തില്‍ മന്ത്രി വിശദീകരിച്ചു.
കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയില്‍ സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി ഷിബു ബേബി ജോണിനെതിരെ ജസ്റ്റിസ് ശിവരാജന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. കൂടാതെ സംഭവത്തില്‍ മന്ത്രി വിശദീകരണം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഷിബുവിന്റെ അഭിഭാഷകനായ അഡ്വ. ശിവന്‍ മഠത്തിലിനോട് നേരിട്ട് ഹാജരാകാനും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.