shibu baby john in election combain in chavara

ചവറ: ചവറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി മന്ത്രി ഷിബു ബേബി ജോണ്‍. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ഓര്‍മകള്‍ ഉറങ്ങുന്ന പന്‍മന ആശ്രമത്തില്‍ നിന്നാണ് ഷിബു ബേബി ജോണ്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

കുമ്പളത്ത് ശങ്കുപ്പിള്ള സ്മൃതി ഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി ഷിബു ബേബി ജോണ്‍ സ്വന്തം തട്ടകത്തിലേയ്ക്ക് ഇറങ്ങി. അച്ഛനെ രാഷ്ട്രീയ രംഗത്തെത്തിച്ചത് കുമ്പളത്ത് ശങ്കുപ്പിള്ളയാണെന്നും എല്ലാകാലത്തും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചത് ഇവിടെനിന്നു തന്നെയാണെന്നും ഷിബു പറഞ്ഞു

ചവറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉത്ഘാനം ചെയ്ത ശേഷം ഔദ്യോഗിക പ്രചാരണ പരിപാടികള്‍ആരംഭിക്കാനായിരുന്നു ഇരുന്നത്. എന്നാല്‍ ഇരവിപുരം മണ്ഡലം കണ്‍വെന്‍ഷന്‍ മാത്രം ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങി പോവുകയായിരുന്നു. ഇതോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഷിബു ബേബി ജോണ്‍ മണ്ഡലത്തിലേയ്ക്ക് ഇറങ്ങിയത്

Top