കൊച്ചി: സോളര്‍ കമ്മീഷനെ അനാദരിച്ചെന്ന ആക്ഷേപത്തില്‍ മന്ത്രി മന്ത്രി ഷിബു ബേബി ജോണിന്റെ മറുപടി തൃപ്തികരമല്ലെങ്കിലും ഖേദപ്രകടനം അംഗീകരിക്കുകയാണെന്ന് കമ്മീഷന്. ചില പരാമര്‍ശങ്ങള്‍ ആളുകള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. ഇതൊന്നും കവലപ്രസംഗമായി കാണാനാവില്ല. ഷിബു ബേബി ജോണിന്റെ ചില പരാമര്‍ശങ്ങള്‍ ഗുരുതരമായിരുന്നുവെന്നും കമ്മീഷന് പറഞ്ഞു.
കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത സോളര്‍ തട്ടിപ്പുകാര്ക്കെതിരെയാണെന്നുമാണ് മന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അതേസമയം, സരിത നായര്‍ ഇന്നു ഹാജരാവാത്തതില്‍ അതൃപ്തി അറിയിച്ച കമ്മീഷന് ഇത് സംശയാസ്പദമാണെന്നും നിരീക്ഷിച്ചു .