തിരുവനന്തപുരം: സോളാര്‍ ആരോപണത്തിന് പിന്നിലുള്ള ഗൂഢശക്തികള്‍ ആരെന്ന് ഷിബു ബേബിജോണ്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അതച്യുതാനന്ദന്.
ഇന്നലെ സഭയില്‍ മറുപടി പറയവെ ആരോപണത്തിന് പിന്നില്‍ ഗൂഢശക്തികളുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് അംഗങ്ങള്‍ തടസ്സപ്പെടുത്തിയതിനാല്‍ അവരാരെന്ന് വെളിപ്പെടുത്തിയില്ല. അത് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.എസ് ഷിബു ബേബി ജോണിനെതിരെ സഭയില്‍ സബ്മിഷന് നല്‍കിയത്.
എന്നാല്‍ ബിജു രാധാകൃഷ്ണനേയോ സരിതയേയോ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത തനിക്കെതിരായ ആരോപണമുന്നയിച്ചതിന് പിന്നില്‍ ഗൂഢശക്തികള്‍ തന്നെയാണെന്ന് വിശ്വസിക്കുന്നതായി ഷിബു ബേബി ജോണ്‍ പറഞ്ഞു. കിളിരൂര്‍ കേസിലെ വിഐപികള്‍ ആരെന്ന് വി എസ് വെളിപ്പെടുത്തുമെങ്കില് ഗൂഢശക്തികളേയും വെളിപ്പെടുത്താമെന്നും ഷിബു പറഞ്ഞു.
ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ബഹളത്തില്‍ സഭ നടത്താന്‍ സാധിക്കാതായതോടെ നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.