കോഴിക്കോട്: പേരാമ്പ്രയില്‍ പതിനാലുകാരിയുടെ മരണത്തിന് കാരണം ഷിഗെല്ല ബാക്ടീരിയ അല്ലെന്ന് പ്രാഥമിക പരിശോധനാഫലം. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ബന്ധുക്കള്‍ക്കും ഷിഗെല്ലയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പായിരുന്നു പേരാമ്പ്ര ആവടുക്ക സ്വദേശി സനൂഷ പനിയും വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കുട്ടിയുടെ സഹോദരിക്കും അമ്മയുടെ അച്ഛനും സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതോടെയാണ് ഇവരുടെ ശരീരത്തിലെ സാമ്പിളുകള്‍ പുന:പരിശോധനക്ക് അയച്ചത്. പരിശോധിച്ചതില്‍ നിന്നും ഷിഗെല്ല ബാക്ടീരിയയില്ലെന്നാണ് പ്രാഥമിക ഫലം. എന്നാല്‍ ആന്തരിക അവയങ്ങളുടെ പരിശോധനാ ഫലം ലഭിക്കും വരെ ജില്ലയില്‍ ജാഗ്രത തുടരുവാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.