കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗപ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന ജാഗ്രത തുടരുന്നതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ 120 പേരെ ഇതിനകം സ്‌ക്രീനിംഗിന് വിധേയരാക്കി. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും കളക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയില്‍ 56 കാരിയ്ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിവര്‍. ഇതിനു പുറമേ രണ്ട് പേരില്‍ കൂടി ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധനകള്‍ ഉണ്ടായിരിക്കും. രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടന്നു വരികയാണ്. മാത്രമല്ല, പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഷിഗല്ല പരിശോധയ്ക്ക് വിധേയമാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.