വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. കൊവിഡ് മുക്തനായ ശിഖര്‍ ധവാന് കുറച്ചു കൂടി വിശ്രമം ലഭിക്കണമെന്ന് കരുതിയാണ് രണ്ടാം ഏകദിനത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു്.
വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം റിഷഭ് പന്ത് ഓപ്പണിംഗിനെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പതിഞ്ഞ തുടക്കവുമായി റിഷഭ് പന്ത് നിരാശപ്പെടുത്തി. 34 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. പരമ്പര നേടിക്കഴിഞ്ഞതിനാല്‍ ധവാന്‍ തിരിച്ചെത്തുമ്പോള്‍ അവസാന ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെയോ ദീപക് ഹൂഡയേയോ ഒഴിവാക്കിയേക്കും. റിഷഭ് പന്തിന് വിശ്രമം നല്‍കി ഇഷാന്‍ കിഷന് അവസരം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.