മുംബൈ: ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്റി-20 പരമ്പരയില്‍ കളിക്കില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ധവാന് തോളിന് പരിക്കേറ്റത്.
ട്വന്റി-20 പരമ്പരയ്ക്ക് പുറമേ മൂന്ന് മത്സര ഏകദിന പരമ്പരയിലും ധവാനെ പരിഗണിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ഏകദിന ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി-20യില്‍ ധവാന് പകരം ആരെന്നതും ബിസിസിഐ പ്രഖ്യാപിച്ചില്ല.