തിരുവനന്തപുരം: പൂവാര്‍ പുല്ലുവിളയില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നേരത്തെ പതിനായിരം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇന്ന് മന്ത്രിസഭാ യോഗത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീലാണ് ധനസഹായം ഉയര്‍ത്തുന്ന കാര്യം ഉന്നയിച്ചത്.
തുടര്‍ന്നാണ് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പുല്ലുവിള സ്വദേശിനിയായ ഡെയ്‌സിയ്ക്ക് 50,000 രൂപ നല്‍കും.
ഇവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി ജലീല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്ന നടപടികള്‍ വീഴ്ചയില്ലാതെ നടപ്പിലാക്കും. നിയമപ്രശ്‌നങ്ങളുണ്ടെങ്കിലും സമയബന്ധിതമായി വന്ധ്യംകരണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.