ഷിംല: ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമം എന്നാക്കിയതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ ഷിംലയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി രംഗത്ത്. ഷിംലയുടെ പേര് ‘ശ്യാംല’ എന്നാക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രതുമായി വി.എച്ച്.പി.സംസ്ഥാന ഘടകം ചര്‍ച്ച നടത്തി.
കാളിയുമായി ബന്ധപ്പെട്ട ശ്യാംല എന്ന പേരില്‍ നിന്നാണ് ഷിംല എന്ന പേര് ഉണ്ടായതെന്നാണ് വി.എച്ച്.പിയുടെ വാദം. ഷിംല നഗരത്തില്‍ ഒരു കാളി ക്ഷേത്രമുള്ളത് ഇതിന് തെളിവായി വി.എച്ച്.പി ചൂണ്ടിക്കാണിക്കുന്നു. വി.എച്ച്.പി.യുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.