മുംബൈ: ഷീന ബോറ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതി ഇന്ദ്രാണി മുഖര്‍ജി.
ഷീന ബോറയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയാണെന്ന് ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ പറഞ്ഞു.
2012ല്‍ ഷീന ബോറയെ തട്ടിക്കൊണ്ടുപോയത് പീറ്ററാണെന്നാണ് ഇന്ദ്രാണിയുടെ ആരോപണം.
ഷീനയെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവര്‍ക്കു നേരെയുണ്ടായ വഞ്ചന, അസൂയ, കാമം തുടങ്ങിയവയാണ് അവളുടെ ജീവനെടുത്തതെന്ന് ഇന്ദ്രാണി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
പീറ്റര്‍ മുഖര്‍ജിയും മറ്റുള്ളവരും ചേര്‍ന്ന് തെളിവുകളും സാക്ഷികളെയും സ്വാധീനിച്ചതിനെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, 2012-2015 കാലഘട്ടത്തിലെ പീറ്റര്‍ മുഖര്‍ജിയുടെ ഫോണ്‍ രേഖകള്‍ ഇതിനായി പരിശോധിക്കണമെന്നും ഇന്ദ്രാണി ആവശ്യപ്പെട്ടു.
2012ല്‍ ഇന്ദ്രാണി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ ഷീനയെ കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കാനായി വാഹനത്തിലിട്ട് കത്തിച്ചെന്നാണ് കേസ്.
2015 ജനുവരിയിലാണ് ഇന്ദ്രാണിക്കും, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്കും, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തത്.
ഇന്ദ്രാണിയുടെ നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും കേസില്‍ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു.
കേസില്‍ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും 2015 ആഗസ്റ്റിലാണ് അറസ്റ്റിലാകുന്നത്. പീറ്റര്‍ മുഖര്‍ജിയുടെ മുന്‍ ബന്ധത്തിലെ മകന്‍ രാഹുല്‍ മുഖര്‍ജിയുമായി പ്രണയത്തിലായിരുന്നു ഷീന ബോറ.
ഇത് ഇഷ്ടപ്പെടാതിരുന്ന ഇന്ദ്രാണി മകളെ കൊലപ്പെടുത്തി എന്നാണ് കേസ്.