കപ്പലിനു നേരെയുണ്ടായ ആക്രമണം: തിരിച്ചടിക്കുമെന്ന് ഇറാൻ

ഇറാൻ: ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രായേലാണ് കപ്പലിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുർദ് എന്ന ഇറാനിയൻ കപ്പലിനു നേരെയാണ് അടുത്തിടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ ചെറിയ അഗ്നിബാധ രൂപപ്പെെട്ടങ്കിലും ആർക്കും പരിക്കില്ല.

അമേരിക്കയുടെ പിന്തുണയോടെ കപ്പലുകളുടെ സുരക്ഷ തകർക്കാനുള്ള ഇസ്രായേലിെൻറ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് ഇറാൻ കുറ്റപ്പെടുത്തൽ. ആക്രമണത്തെ അവഗണിക്കാൻ പറ്റില്ലെന്നും തിരിച്ചടി ഉറപ്പാണെന്നും ഇറാൻ വ്യക്തമാക്കിയതോടെ സമുദ്ര മേഖലയിൽ സംഘർഷത്തിന് വ്യാപ്തികൂടുകയാണ്.

Top