ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ

ണ്ഡീ​ഗർ: ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ഹർസിമ്രത് കൗർ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചണ്ഡീ​ഗർ പോസ്റ്റ് ​ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ചിലാണ് നിലവിൽ മുൻമന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുറച്ചു നാൾ മുന്നേ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് മോദി മന്ത്രിസഭയിൽ നിന്ന് സെപ്റ്റംബറിൽ ഹർസിമ്രത് കൗർ ബാദൽ രാജിവച്ചിരുന്നു. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎയ്ക്ക് നൽകിയ പിന്തുണ പിൻവലിച്ചതോടെയാണ് ഹർസിമ്രത് കൗർ ബാദൽ ഭക്ഷ്യവകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചത്.

Top