ഇന്ധനവില അടിക്കടി വര്‍ധിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ശിവസേന

shivsena statement

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് ശിവസേന മുഖപത്രം. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി അമിത്ഷാ കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് ശിവസേന പരിഹാസവുമായി രംഗത്തെത്തിയത്.

നേരത്തെ നല്‍കിയ അതേ വാഗ്ദാനങ്ങളുമായാണ് ബിജെപി അധ്യക്ഷന്‍ കൂടിക്കാഴ്ചയ്ക്ക് എത്തുന്നതെന്നാണ് മുഖപത്രത്തില്‍ പ്രധാനമായും വിമര്‍ശിച്ചിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടാണ് അമിത് ഷാ ഉദ്ധവിനെ സന്ദര്‍ശിക്കാനെത്തുന്നതെന്നും രാജ്യത്ത് ഇന്ധനവില അടിക്കടി വര്‍ധിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിനടത്തുകയാണെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

Top