മുംബൈ: സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പൊതു ഇടങ്ങളില്‍ മുഖാവരണം നിരോധിച്ചതിന് പിന്നാലെ ഇന്ത്യയിലും ബുര്‍ഖയും മുഖാവരണങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നിഖാബ്, ബുര്‍ഖ എന്നിവ പൊതു ഇടങ്ങളില്‍ ധരിക്കുന്നതു രാജ്യസുരക്ഷക്കു പ്രശ്‌നമുണ്ടാക്കുമെന്നും, നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആളുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവരില്‍ ചിലര്‍ ബുര്‍ഖ ധരിച്ചാണു രക്ഷപ്പെട്ടതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.