Shiv Sena forces more than 500 meat shops in Gurugram

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ശിവസേന പ്രവര്‍ത്തകര്‍ 500 ഇറച്ചിക്കടകൾ ബലം പ്രയോഗിച്ചു പൂട്ടിച്ചു.

കെഎഫ്‌സിയുടെ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെയാണ് അടപ്പിച്ചത്. കടകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടു നൂറോളം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച കടകളില്‍ എത്തി നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷം ബുധനാഴ്ച രാവിലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി കടകള്‍ പൂട്ടിച്ചത്.

നവരാത്രിയോടു അനുബന്ധിച്ചു ഇറച്ചി കടകള്‍ പൂട്ടണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവസേന പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ കടകള്‍ പൂട്ടിച്ചതെന്നു ശിവസേന നേതാവ് റിത്തു രാജ് പറഞ്ഞു.

Top