മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ബിജെപിയെ ഞെട്ടിച്ച് ശിവസേന. ബിജെപി എം.പി മരണപ്പെട്ടതിനെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ തന്നെ രംഗത്തിറക്കിയാണ് ശിവസേന ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്.
സിറ്റിങ് എംപിയും ബിജെപി നേതാവുമായ ചിന്താമണ്‍ വനഗ മരണപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണ്. ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ചിന്താമണ്‍ വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേര്‍ന്നിരുന്നു. തൊട്ടുപിന്നാലെ ചിന്താമണിന്റെ മകന്‍ ശ്രീനിവാസ വനഗയെ ശിവസേന സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ശിവസേനയുടെ ഈ നീക്കം ബിജെപിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനം കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ സഖ്യം പിളര്‍ത്താന്‍ വഴിവെയ്ക്കുമെന്നാണ് വിലയിരുത്തല്‍. ശ്രീനിവാസ വനഗ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.