മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിച്ച് ശിവസേന. മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ വിമര്‍ശനം.
നമ്മുടെ പ്രധാനമന്ത്രി അച്ചടക്കമുള്ള ആളാണ്. എല്ലാ എം.പിമാര്‍ക്കും നമോ ആപ്പിലൂടെ അദ്ദേഹം ഗുഡ്മോണിങ് പറയും. എന്നാല്‍ വളരെ കുറച്ച് പേര് മാത്രമാണ് മറുപടി നല്‍കുന്നതെന്നും ശിവസേന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയെ ഡിജിറ്റല്‍ ആക്കാനായി പ്രധാനമന്ത്രി മുന്‍കയ്യെടുക്കുന്നുണ്ട്. കടങ്ങളെല്ലാം ഓണ്‍ലൈനിലൂടെ എഴുതിത്തള്ളുമെന്നാണ് പാവപ്പെട്ട കര്‍ഷകര്‍ക്ക് മോദി നല്കിയ വാഗ്ദാനം. എന്നാല്‍ ബി.ജെ.പി നേതാക്കളെ പോലും ഇതുവരെ ഡിജിറ്റലൈസേഷന് ബാധിച്ചതായി തോന്നുന്നില്ലന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുണ്ട്.