ദുര്‍ബലയും നിഷ്‌ക്രിയയുമായ മന്ത്രി; നിര്‍മ്മല സീതാരാമനെതിരെ ശിവസേന

shivsena statement

മുംബൈ: കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ദുര്‍ബലയും നിഷ്‌ക്രിയയുമായ മന്ത്രിയാണ് നിര്‍മ്മല സീതാരാമനെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നത്.

മുഖപ്രസംഗത്തില്‍ ഔറംഗസേബ് എന്ന സൈനികനെ കശ്മീരില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.

നിര്‍മല സീതാരാമനെപ്പോലെ ദുര്‍ബലയും നിഷ്‌ക്രിയയുമായ ഒരാളെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ രാജ്യത്തിന് വലിയ ദോഷമാണ് ചെയ്യുന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സൈന്യത്തില്‍ പൂര്‍ണ വിശ്വാസമാണുള്ളതെന്നും എന്നാല്‍ നേതൃത്വം വളരെ ദുര്‍ബലമാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

Top