മഹാരാഷ്ട്ര: ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം രാമ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കാനെന്ന് റിപ്പോര്‍ട്ടുകള്‍. താക്കറെ പ്രതീകാത്മക ശിലാസ്ഥാപനം നടത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ശ്രീരാം മന്ദിര്‍ ന്യാസ് അദ്ധ്യക്ഷന്‍ കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെയെ നേരിട്ട് കണ്ട് അയോധ്യയിലേയ്ക്ക് ക്ഷണിച്ചിരുന്നു. പാര്‍ട്ടിയുടെ ദഷറ റാലിയില്‍ തന്റെ സന്ദര്‍ശനം പ്രഖ്യാപിക്കുമെന്നാണ് താക്കറെ പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍മോഹി അഘാടയും താക്കറെ കാണുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കാന്‍ സാധിക്കാത്ത ബിജെപിയ്‌ക്കെതിരെ തിരിയാനാണ് സേനയുടെ തീരുമാനം. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ സേനയുമായുള്ള നിലപാട് മാറ്റം ബിജെപിയ്ക്ക് ദോഷം ചെയ്യും. അയോധ്യയില്‍ നടക്കാനിരിക്കുന്ന റാലിയില്‍ ശിവസേനയുടെ ശക്തി തെളിയിക്കുമെന്ന് രാജ്യ സഭാ എംപിയും സാമ്‌നയുടെ എഡിറ്ററുമായ സഞ്ചയ് റൗട്ട് വ്യക്തമാക്കി.
ക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ബിജെപി പാര്‍ലമെന്റിലും ഉത്തര്‍പ്രദേശ് നിയമസഭയിലും ഭൂരിപക്ഷം വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നത് എന്തിനാണെന്നാണ് ശിവസേന ചോദിക്കുന്നത്. കര്‍സേവകരുടെ ആവശ്യം തന്നെ എന്തിനാണെന്ന് വിനയ് ശുക്ല ചോദിച്ചു. ഹിന്ദുക്കള്‍ സേനയെ ആണ് അവസാന ആശ്രയമായി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.
രാമക്ഷേത്ര പ്രശ്‌നം വലിയ അളവില്‍ നിലനിന്നപ്പോഴാണ് പവന്‍ പാണ്ഡേ എംഎല്‍എ ആയത്. രാമക്ഷേത്ര മുന്നേറ്റമാണ് മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കും ശിവസേനയ്ക്കും രാഷ്ട്രീയമായി സഹായകമായത്.
1528ല്‍ ബാബറിന്റെ ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്തു കളഞ്ഞിട്ടാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹിന്ദുക്കളുടെ വാദം. 1992ലാണ് ബാബറി മസ്ജിദ് പൊളിച്ചു നീക്കുന്നത്. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും വലിയ കലാപങ്ങളാണ് ഇതേത്തുടര്‍ന്ന് ഉണ്ടായത്.
തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതീകാത്മക ശിലാസ്ഥാപനം നടത്താന്‍ ഒരുങ്ങുന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് വലിയ തോതില്‍ ബാധിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വര്‍ഗ്ഗീയ കലാപങ്ങളിലേയ്ക്കും ഇത് വഴിവയ്ക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.