ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാവിസ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്വാറന്റീനെ ചോദ്യം ചെയ്ത് ശിവസേന രംഗത്തെത്തിയിരിക്കുകയാണ്.
ചടങ്ങ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ നരേന്ദ്രമോദിയും ഉള്‍പ്പെട്ടിരുന്നു. എന്നിട്ടും കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി ക്വാറന്റെീനില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല.
’75 കാരനമായ നൃത്യ ഗോപാല്‍ ദാസ് ആഗസ്റ്റ് 5 ന് നടന്ന ഭൂമി പൂജ ചടങ്ങില്‍ വേദി പങ്കിട്ടിരുന്നു. അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. മോദി അദ്ദേഹത്തിന് ഹസ്തദാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നരേന്ദ്രമോദിയും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതുണ്ട്.’ സാമ്നയിലെ ലേഖനത്തില്‍ ശിവസേന പറയുന്നു.