മുംബൈ്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെങ്കില്‍ ജനാധിപത്യ രീതി അനുസരിച്ച് പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുണ്ടെന്ന് ശിവസേന. പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ കളിയാക്കാന്‍ നരേന്ദ്ര മോദിക്ക് അവകാശമില്ലെന്നും രാജ്യസഭാ എം.പിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റൗട്ടാണ് വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിക്കുള്ള അതേ അവകാശം തന്നെയാണ് രാഹുല്‍ ഗാന്ധിക്കുമുള്ളത്. രാഹുല്‍ പ്രധാനമന്ത്രിയാകുന്നത് തടയാന്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ നേരിട്ട് തോല്‍പ്പിക്കുകയാണ് മോദി ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ അസ്വസ്ഥതയുണ്ടായിട്ട് കാര്യമില്ലെന്നും സഞ്ജയ് വ്യക്തമാക്കി.
രാഹുലിന്റെ പ്രസ്താവന ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന മോദിയുടെ പ്രതികരണത്തെയാണ് ശിവസേന വിമര്‍ശിച്ചത്.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാല്‍ പ്രധാനമന്ത്രി ആകാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആകാന്‍ പോകുന്നില്ല. എനിക്കത് അദ്ദേഹത്തിന്റെ മുഖത്ത് കാണാം. അദ്ദേഹത്തിനും അത് അറിയാം. നിര്‍ഭാഗ്യവശാല്‍, തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാലും മോദി പ്രധാനമന്ത്രി ആകില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.