ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ

മുംബൈ: പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനയ്ക്കില്ല, ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ.

എല്ലാ ഹിന്ദുക്കളുടെയും ആവശ്യമാണ് അയോധ്യയിലെ രാമക്ഷേത്രം. 35 കൊല്ലത്തിലേറെയായി കേസ് കോടതിയിലാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രത്യേക നിയമ കൊണ്ടുവരണമെന്നും ഉദ്ദവ് വ്യക്തമാക്കി.

ഏക സിവില്‍ കോഡ് നടപ്പാക്കിലാകണമെന്നാണ് ഇനി കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ സ്‌നേഹിക്കുന്ന മുസ്ലിംകളുടെ അവകാശത്തിനായി ശിവസേന മുന്നിലുണ്ടാകുമെന്നും ഉദ്ദവ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഒരേമനസോടെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശരദ് പവ്വാറാണോ സോണിയാ ഗാന്ധിയാണോ നിങ്ങളുടെ നേതാവെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും ഉദ്ദവ് പരിഹസിച്ചു.

Top