മുംബൈ : മുഖ്യമന്ത്രി പദത്തിനായി താന്‍ ആരുടെയും പിന്നാലെ നടക്കില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ മകനും യൂത്ത് സേന അധ്യക്ഷനുമായ ആദിത്യ താക്കറെ.
ബിജെപിയെകാള്‍ കുറവ് സീറ്റില്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകില്ലെന്നും ആദിത്യ പറയുന്നു. ശരദ് പവാറിനെതിരായ കേസിനെക്കുറിച്ച് അഭിപ്രായം പറയില്ല. പ്രതിപക്ഷ എംഎല്‍എമാര്‍ ശിവസേനയിലെത്തുന്നത് വികസന രാഷ്ട്രീയം കൊണ്ടാണെന്നും വര്‍ളിയില്‍ വിജയം ഉറപ്പെന്നും ആദിത്യ വ്യക്തമാക്കി.
മുംബൈ നഗരത്തിലെ വോര്‍ളി മണ്ഡലത്തില്‍ നിന്നാണ് ആദിത്യ താക്കറെ മത്സരിക്കുന്നത്. ബാല്‍താക്കറെയുടെ കൊച്ചുമകനായ ആദിത്യ, താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനിറങ്ങുന്നത് വ്യക്തമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.