മുംബയ്: ഭൂമാതാ ബ്രിഗേഡ് അധികാരി തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അവരെ സ്ലിപ്പറുകൊണ്ട് അടിക്കുമെന്ന് പറഞ്ഞ പ്രാദേശിക ശിവസേന നേതാവ് അറഫാത്ത് ഷെയ്ക്കിന്റെ പ്രസ്താവന വിവാദമാകുന്നു. എന്തു സംഭവിച്ചാലും അവരെ ദര്‍ഗയില്‍ പ്രവേശിപ്പിക്കില്ല. അതിനു ശ്രമിച്ചാല്‍ ചെരുപ്പുകൊണ്ടുള്ള പ്രസാദമായിരിക്കും ലഭിക്കുകയെന്നും ഷെയ്ക്ക് പറഞ്ഞു. എന്നാല്‍ ഒരു ഭീഷണിയും തന്റെ തീരുമാനത്തിനെതിരെ നടപാകില്ലെന്നും ജനാധിപത്യത്തില്‍ ആര്‍ക്കും ഭീഷണിപ്പെടുത്താനുള്ള അനുവാദമില്ലെന്നുെ തൃപ്തി പ്രതികരിച്ചു. കൂടാതെ ദര്‍ഗയില്‍ പ്രവേശിപ്പിക്കില്ല എന്നു ഭീഷണിപ്പെടുത്തി സേന നേതാവ് സ്ത്രീകളെ അപമാനിച്ചു. ഏപ്രില്‍ 28ന് ദര്‍ഗയില്‍ പ്രവേശിക്കുമെന്ന തീരുമാനവുമായി മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കി.
ഷെയ്ക്കിന്റെ പ്രസ്താവനയില്‍ നിന്നും അകലം പാലിച്ചുകൊണ്ട് സ്ത്രീയായാലും പുരുഷനായാലും മതപരമായ സ്ഥലങ്ങളില്‍ ഇരുവര്‍ക്കും ഒരേ അവകാശമാണ് ഉള്ളതെന്ന ശിവസേന നേതൃത്വം വ്യക്തമാക്കി. ഷെയ്ക്ക് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അത് പാര്‍ട്ടിയുടെ ഔദ്യോഗിക അജണ്ടയല്ലെന്നും പാര്‍ട്ടി വക്താവ് നീലം ഗോര്‍ഗ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ അഭിപ്രായങ്ങളാണ് ഷെയ്ക്കിന്റെ പ്രസ്താവനയ്ക്ക് എതിരെ ഉണ്ടായിരിക്കുന്നത്.