തെന്നിന്ത്യയിലെ തിരക്കുളള താരമാണ് ശിവകാര്‍ത്തികേയന്‍. പാണ്ഡിരാജ് സംവിധാനം ചെയ്ത മറിന എന്ന സിനിമയിലൂടെ 2012ല്‍ ആണ് ശിവകാര്‍ത്തികേയന്‍ അഭിനയലോകത്ത് എത്തുന്നത്. ഇപ്പോള്‍ ഇതാ പാണ്ഡിരാജും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്.
എം രജേഷ് സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ലോക്കല്‍’ ആണ് ശിവകാര്‍ത്തികേയന്റേ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത സിനിമ.നയന്‍താരയാണ് ചിത്രത്തിലെ നായിക.’വേലൈക്കാരന്‍’ ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യും.