കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. വീണ്ടും ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ചാണ് ഇഡി ശിവശങ്കറിനെ വിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അഞ്ച് മണിക്കൂറോളമാണ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്.
വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പറയുന്നത്. മൊഴി പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍ നടപടി കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു.