ഇടുക്കി: എം.എം.മണി കയ്യേറ്റക്കാരുടെ മിശിഹയെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍.
വ്യാജപട്ടയങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് അങ്കപ്പുറപ്പാട്.
സിപിഐ നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സിപിഐഎം നേതാക്കള്‍ ആരോടൊക്കെ പണം വാങ്ങിയെന്ന് തനിക്കറിയാമെന്നും പേരുകള്‍ പറയാന്‍ നിര്‍ബന്ധിക്കരുതെന്നും കെ.കെ.ശിവരാമന്‍ പറഞ്ഞു.
ആര് ആരില്‍ നിന്നാണ് പണം വാങ്ങിയതെന്ന് എം എം മണി വ്യക്തമാക്കണം. ആരെന്നു പറഞ്ഞാല്‍ അപ്പോള്‍ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ജോയ്‌സ് ജോര്‍ജിന്റെ പട്ടയം വ്യാജമാണെന്ന് സംശയിക്കണമെന്നും ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം.മണി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ജോയ്‌സ് ജോര്‍ജ് എംപി യുടെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നാണ് എം.എം.മണി ഇടുക്കിയില്‍ പറഞ്ഞത്.
സിപിഐ ഇത് മനപ്പൂര്‍വം ചെയ്തതാണോയെന്ന് സംശയമുണ്ട്. ഇതുവഴി സി പി ഐ നേതാക്കള്‍ക്ക് പ്രതിഫലം കിട്ടിയതായും സംശയിക്കുന്നുവെന്നും എംഎം മണി പറഞ്ഞിരുന്നു.