ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസില്‍ ദുരൂഹത

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസില്‍ ദുരൂഹത. 290 ബണ്ടില്‍ പേപ്പറുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരുകെട്ട് പ്രണവ് എന്ന വിദ്യാര്‍ത്ഥിക്ക് നല്‍കിയെന്ന് യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ പറയുന്നു. ബാക്കി ഉത്തരക്കടലാസുകള്‍ ശിവരഞ്ജിത്തിന് നല്‍കി.

ഉത്തരക്കടലാസ് ചോര്‍ച്ചയെക്കുറിച്ച് വിശദമായി അന്വേഷിക്കാനായി കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി കൂടിയായ ശിവരഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസ് ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും.

ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ അന്വേഷണം ഇതുവരെ ക്രൈം ബ്രാഞ്ച് തുടങ്ങിയിട്ടില്ല. ഡിജിപിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സര്‍വകലാശാലയില്‍ നിന്ന് പരാതി കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്.

Top