ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ താമസിച്ചത് സ്വപ്‌നയുടെ കുടുംബം താമസിക്കുന്ന ഹോട്ടലില്‍

കൊച്ചി: എന്‍ഐഎയുടെ ഇന്നലത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം എം. ശിവശങ്കര്‍ തങ്ങിയത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ കുടുംബം താമസിച്ചിരുന്ന അതേ ഹോട്ടലില്‍. ശിവശങ്കര്‍ നിയമോപദേശം തേടിയത്, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് നിയമോപദേശം തേടിയ അതേ അഭിഭാഷകന്റെ അടുത്ത്. സരിത്തിനെക്കാള്‍ മുന്‍പ് ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. രണ്ടു സംഭവങ്ങളും യാദൃച്ഛികമാണെന്നു ശിവശങ്കറിനോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

അതേസമയം, എന്‍ഐഎ ഓഫിസില്‍ എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യലിനിടെ, വൈകിട്ടു 4 മണിയോടെ കസ്റ്റംസിന്റെ വാഹനമെത്തിയത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്‍ഐഎക്കു കൈമാറാന്‍ വേണ്ടിയാണു കസ്റ്റംസ് വാഹനത്തില്‍ രണ്ടു പേര്‍ എത്തിയത്.

Top