ഭോപ്പാല്‍: തോല്‍ക്കുമെന്ന ഭയമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നതായുള്ള കോണ്‍ഗ്രസിന്റെ പരാതിക്കു പിന്നിലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.
തെരഞ്ഞെടുപ്പിനു ശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂ മിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തന രഹിതമായെന്ന കോണ്‍ഗ്രസ് ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരുന്നെങ്കില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് അധികാരികളെ സമ്മര്‍ദത്തിലാക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം സ്‌ട്രോംഗ് റൂമിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. സ്‌ട്രോംഗ് റൂമിലെ വൈദ്യുതി ബന്ധം നിലച്ചിരുന്നെന്നും ഇന്‍വെര്‍ട്ടറും ജനറേറ്ററും പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും ഒരു മണിക്കൂറിലേറെ സമയം റിക്കോര്‍ഡിംഗ് നടന്നിട്ടില്ലെന്നും ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.