ആട്ടിയോടിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തോട് ഉപമിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാജ്യത്ത് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് നിയമം നടപ്പാക്കിയതിന് പ്രധാനമന്ത്രിയെ ചൗഹാന്‍ പുകഴ്ത്തിയത്.
‘വേട്ടയാടപ്പെട്ട്, നരകജീവിതം നയിക്കുന്നവര്‍ക്ക് നരേന്ദ്ര മോദി ഇപ്പോള്‍ ദൈവതുല്യനാണ്. ദൈവം ജീവന്‍ നല്‍കി, അമ്മ ജന്മം നല്‍കി, പക്ഷെ നരേന്ദ്ര മോദി അവര്‍ക്ക് പുതിയൊരു ജീവിതമാണ് നല്‍കിയത്’, പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിക്കവെ ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.
പുതിയ പൗരത്വ നിയമത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ പൗരത്വ നിയമത്തിനും, എന്‍ആര്‍സിയും ഇന്ത്യന്‍ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍രാജ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് നിയമം അവകാശം നല്‍കുന്നത്.
രാജ്യത്ത് ഉള്ള ആരുടെയും അവകാശങ്ങള്‍ നിയമം തട്ടിപ്പറിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 130 കോടി ജനങ്ങളോടായി പറയുന്നു 2014ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ എന്‍ആര്‍സി ഒരിക്കവും ചര്‍ച്ച ചെയ്തിട്ടില്ല, ആസാമില്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇത് നടത്തിയത്, പ്രധാനമന്ത്രി പറഞ്ഞു.