ഇന്‍ഡോര്‍ : എല്ലാ മാസത്തിന്റെയും ആദ്യ ദിവസം സെക്രട്ടറിയേറ്റില്‍ വന്ദേമാതരം ആലപിക്കണമെന്നില്ല എന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ബിജെപി എംപിമാര്‍ ജനുവരി 7 ന് വന്ദേമാതരം ആലപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 14 വര്‍ഷമായി തുടരുന്ന സമ്പ്രദായം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.രാജ്യസ്‌നേഹം മനസില്‍ ഉണര്‍ത്തുന്ന മന്ത്രമാണ് വന്ദേമാതരമെന്നും ആഴ്ചയിലെ ക്യാബിനറ്റ് മീറ്റിങിലും എല്ലാ മാസത്തിന്റെയും ആദ്യ ദിവസത്തിലും വന്ദേമാതരം ആലപിക്കാനും ബിജെപി തീരുമാനിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ച മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ദേമാതരമല്ല ദേശീയതയുടെ അളവ്‌കോല്‍ എന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി കമല്‍നാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയത്.