മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ ആറ് കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) താല്‍കാലികമായി കണ്ടുകെട്ടി. താക്കറെയുടെ ബന്ധു ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ താനെ വര്‍ത്തക് നഗറിലെ ‘നീലാംബരി’ പദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിനു പിന്നാലെ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്തെത്തി. ഗുജറാത്ത് പോലെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇ.ഡി ഓഫീസുകള്‍ അടച്ചതായി തോന്നുന്നവെന്ന് അദ്ദേഹം പരിഹസിച്ചു. ബംഗാളിലോ മഹാരാഷ്ട്രയോ ഇ.ഡിയുടെ പീഡനത്തിന് വഴങ്ങില്ലെന്നും മമതാ ബാനര്‍ജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജിയെ ചോദ്യംചെയ്ത സംഭവം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ ഇ.ഡി ഓഫീസ് അടച്ചതായി തോന്നുന്നു. എല്ലാം സംഭവിക്കുന്നത് മഹാരാഷ്ട്രയിലാണ്. മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും ഉപദ്രവിക്കപ്പെടുന്നു. പക്ഷേ ബംഗാളോ മഹാരാഷ്ട്രയോ അതില്‍ കുലുങ്ങില്ല, സഞ്ജയ് റാവത്തിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.