ബുലന്ദ്ഷഹറിലെ കലാപത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ശിവസേന. സംസ്ഥാനങ്ങളുടെ പേര് മാറ്റുന്ന തിരക്കില്‍ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടന്നായിരുന്നു വിമര്‍ശനം.
പൊലീസുകാര്‍ക്കും സൈനികര്‍ക്കും മതമില്ല. അതുപോലെ അധികാരത്തിലിരിക്കുന്നവരും അവരുടെ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശിവസേനയുടെ മുഖപത്രത്തിന്റെ എഡിറ്റോറിയലിലൂടെയാണ് വ്യക്തമാക്കിയത്.
പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കലാപം ആരംഭിച്ചത്. അക്രമത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന് വെടിയേറ്റ് കൊല്ലപ്പെട്ടു. യോഗി ആദിത്യനാഥ് ഭരണത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് നിരവധി തവണ സമാനസംഭവങ്ങളുണ്ടായി. ഇതിലൊന്നും ശ്രദ്ധിക്കാതെ പേര് മാറ്റുന്നതില്‍ ശ്രദ്ധയൂന്നിയതാണ് വിമര്‍ശനത്തിടയായത്.
ഫൈസാബാദ് അയോധ്യയെന്ന് പേരുമാറ്റുമെന്നതിന് പിന്നാലെ ബിജെപി അധികാരത്തിലേറിയാല്‍ ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.