കൊച്ചി : സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടക്കും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ആണ് വാദം നടക്കുക. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതി അറിയിച്ചിരുന്നു. എന്നാല്‍ എന്നാല്‍ ഗുരുതര രോഗങ്ങള്‍ ഉള്ളതടക്കം ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം എം ശിവ ശങ്കറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന റസി ഉണ്ണിക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങിയിരുന്നു. ഇവര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ആളാണെന്നാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.