കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപിക്ക് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട കാര്യമില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ക്രിമിനലുകളെ കയറൂരി വിട്ടാല്‍ കേരളത്തില്‍ ഭോപ്പാല്‍ ആവര്‍ത്തിക്കപ്പെടുമെന്ന് ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
ജനകീയ വിഷയങ്ങളെ ഏറ്റെടുത്ത് ബിജെപി മുന്നോട്ട് പോവുകയാണ്. വിഷയങ്ങളില്‍ യാതൊരു വിധത്തിലുള്ള ആശയക്കുഴപ്പവുമില്ല, പാര്‍ട്ടിക്ക് വ്യക്തമായ ആശയവും ചട്ടക്കൂടുമുണ്ട്. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ ശോഭ ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ നാളെ ബിജെപി പ്രതിഷേധ ദിനം ആചരിക്കും. കഞ്ചിക്കോട് സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ അറിയിച്ചു.
കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനും ഭാര്യയും സിപിഐഎം അക്രമത്തെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.