വരാപ്പുഴ പീഡനക്കേസില്‍ ശോഭാജോണിന് 18 വര്‍ഷം തടവ്

court

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാജോണിന് 18 വര്‍ഷം തടവ്. കേസിലെ മറ്റൊരു പ്രതിയായ ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷവും തടവ് ശിക്ഷ ലഭിച്ചു.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.

ശോഭാ ജോണിന്‌ തടവ് ശിക്ഷയ്ക്കു പുറമേ ഒരു ലക്ഷത്തിപതിനൊന്നായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 32 കേസുകളിലെ ആദ്യത്തെ വിധിയാണിത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി.

പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവന കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരിയും, സഹോദരീ ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്.

2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.

Top