കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്ന ആരോപണവുമായി ശോഭ സുരേന്ദ്രന്‍. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. വി മുരളീധരനെ ഉന്നംവെച്ചാണ് ആക്ഷേപം.

ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം. മണ്ഡലത്തില്‍ ബൂത്ത് തിരിച്ചുള്ള കണക്ക് സ്ഥാനാര്‍ത്ഥി ആരംഭിച്ചു.

Top