മീ ടൂ; പോസ്റ്റ് ഇട്ടതിനു ശേഷം മിനുറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് നടി ശോഭന

തിരുവനന്തപുരം: മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി നടി ശോഭനയും. ഫേസ്ബുക്ക് പേജിലൂടെയാണ് ശോഭന വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ മീ ടൂ പോസ്റ്റ് ഇട്ടതിന് മിനിട്ടുകള്‍ക്കകം തന്നെ ഇത് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. പിന്‍വലിക്കാനുള്ള കാരണം വ്യക്തമല്ല.

ആരുടെയും പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റ്. അതേസമയം, തൊട്ടുപിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി താരത്തിന്റെ രണ്ടാമത്തെ പോസ്റ്റെത്തി. തങ്ങള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താന്‍ മീ ടൂ ക്യാമ്പെയിനിന്റെ ഭാഗമായതെന്നാണ് താരത്തിന്റെ വിശദീകരണം. ഭാവിയില്‍ സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ കാരണമാകുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

Top