ബീഹാർ : ബീഹാറിൽ വീണ്ടും ഗുണ്ടാ വിളയാട്ടം വ്യാപകമാകുന്നു. 24 മണിക്കൂറിൽ 27 കൊലപാതകം ബിഹാറിൽ നടന്നത്. ബിഹാറിൽ ഗുണ്ടാ വിളയാട്ടമാണെന്നും സർക്കാർ പൂർണ പരാജയമെന്നും പ്രതിപക്ഷം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരാമർശിച്ച ജംഗിൾരാജ് ഇതാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗു ചെയ്‌ത ട്വീറ്റിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പരിഹസിച്ചു.
ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം അരുൺ മിശ്ര പറഞ്ഞു.