shoe hurled at kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഷൂ ഏറ്. പ്രതിയെ പൊലീസ് പിടികൂടി. വാഹന നിയന്ത്രണം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം, ഷൂ അദ്ദേഹത്തിന്റെ ശരീരത്തില്‍ കൊണ്ടില്ല.

അഴിമതിക്കെതിരെയുള്ള കേജ്‌രിവാളിന്റെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ലെന്ന് ആരോപിച്ചാണ് ഷൂ എറിഞ്ഞത്. ആം ആദ്മി സേനയുടെ അംഗമാണ് എന്ന് ഷൂ എറിഞ്ഞയാള്‍ അവകാശപ്പെട്ടു. സംഭവം നടന്നയുടന്‍ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ പിടികൂടി. ഇയാളുടെ കൈവശം ഒരു സിഡിയുമുണ്ടായിരുന്നു.

ഇതു രണ്ടാം തവണയാണ് കേജ്‌രിവാളിനെതിരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ ഒരു സ്ത്രീ കേജ്‌രിവാളിനെതിരെ മഷിയെറിഞ്ഞിരുന്നു. കേജ്‌രിവാളിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നുവെങ്കിലും അദ്ദേഹമത് നിരസിക്കുകയായിരുന്നു.

Top