ഭുവനേശ്വര്‍: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് നേരെ യുവാവിന്റെ ചെരുപ്പേറ്. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ മുന്‍ നിരയില്‍ ഇരുന്ന യുവാവാണ് ചെരുപ്പ് എറിഞ്ഞത്.
ഫെബ്രുവരി 24ന് നടക്കാനിരിക്കുന്ന ബിജേപുര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നതിനിടെയാണ് ചെരുപ്പേറ്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ബിജു ജനതാ ദള്‍ (ബി.ജെ.ഡി) ആരോപിച്ചു. എന്നാല്‍ ബി.ജെ.പി ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ബസന്ത് പാണ്ഡെ പറഞ്ഞു.