കൊച്ചി: കേരള ഷോളയാര്‍ ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു.ഡാമിന്റെ ജലനിരപ്പ് 2658.90 അടിയായതോടെ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
തമിഴ്നാട് ഷോളയാര്‍ പവര്‍ ഹൌസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നുണ്ട്. ഈ നീരൊഴുക്ക് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് പൂര്‍ണശേഷിയില്‍ എത്താന്‍ ഇടയുണ്ട്. 2663 അടിയാണ് പൂര്‍ണ സംഭരണ ശേഷി.
അതേ സമയം കേരള ഷോളയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ കുറവുമാണ്. കേരള ഷോളയാര്‍ ഡാമിന്റെ ഒന്നാം മുന്നറിയിപ്പ് നില (ബ്ലൂ അലെര്‍ട് ലെവല്‍ ) 2658 അടിയാണ്. ഡാമില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 92.62 % വെള്ളമുണ്ട്.