തൃശൂര്‍: ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 2660 അടി പിന്നിട്ടതിനാല്‍ ജില്ലാ കലക്ടര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
തമിഴ്‌നാട് ഷോളയാര്‍ പവര്‍ ഹൗസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
ഈ നീരൊഴുക്ക് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2663 അടിയില്‍ എത്താന്‍ ഇടയുണ്ട്.