കോട്ടയം: നിഷ ജോസ് കെ മാണി തന്റെ പുസ്തകത്തിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പി.സി ജോര്‍ജിന്റെ മകനും കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജ് പരാതി നല്‍കി. ഡി.ജി.പിക്കും കോട്ടയം എസ്.പിക്കുമാണ് ഷോണ്‍ പരാതി നല്‍കിയത്.
‘പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തി താനാണോ എന്ന് നിഷ പറയണം, അല്ലെങ്കില്‍ ഈ വ്യക്തി ആരെന്ന് വ്യക്തമാക്കണം, കൂടാതെ ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മറ്റും തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം ‘എന്നി ആവശ്യങ്ങളാണ് ഷോണ്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
ദി ആദര്‍ സൈഡ് ഓഫ് ദിസ് ലൈവ് എന്ന രണ്ടാമത്തെ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം നിഷ ജോസ് കെ മാണി വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമര്യാദയായി പെരുമാറിയെന്ന നിഷ.ുടെ ആരോപണം വിവാദമായിരുന്നു.
പേര് തുറന്ന് പറയാന്‍ നിഷ തയ്യാറായില്ലെങ്കിലും നല്‍കിയ സൂചനകള്‍ പി.സി ജോര്‍ജിന്റെ മകനെ ഉദ്ദേശിച്ചായിരുന്നു. പരാമര്‍ശത്തിനെതിരെ കേസ് നല്‍കുമെന്ന് പി.സി ജോര്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. തന്നെയും മകനേയും നശിപ്പിക്കാനുള്ള ശ്രമമമാണ് നിഷ ജോസിന്റെ ആരോപണത്തിന് പിന്നിലെന്നും പി.സി ജോര്‍ജ് പറഞ്ഞു.