ദിലീപേട്ടനുമായി അടുത്തബന്ധം; ഗ്രൂപ്പ് ഉണ്ടാക്കാൻ ഞാൻ മണ്ടനല്ല; ഷോൺ ജോർജ്

കോട്ടയം:നടൻ ദിലീപിന്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ താൻ മണ്ടനല്ലെന്ന് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്. ദിലിപുമായി അടുത്ത ബന്ധമുണ്ട്. സഹോദരൻ അനൂപുമായി വലിയ പരിചയമില്ലെന്നും ഇല്ലെന്ന് ഷോൺ മാധ്യമങ്ങളോട് പറഞ്ഞു.

ഒരുവാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്റെ ഒരു ഫേട്ടോ പ്രൈഫൈലാക്കാൻ ആർക്കാണ് പറ്റാത്തത്. അത്രയും മണ്ടത്തരം ആരെങ്കിലും കാണിക്കുമോ?. താൻ ഒരു അഭിഭാഷകനല്ലേ?. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് ദിലീപിന് എന്താണ് ഗുണമെന്നും ഷോൺ ചോദിച്ചു. ക്രൈംബ്രാഞ്ച് തന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിള്ളേര് കളിക്കുന്ന മൂന്ന് മൊബൈൽ ഫോണുകളും, കേടായ ഒരു ടാബും, കാറിൽ പാട്ടുകേൾക്കുന്ന പെൻെ്രെഡവും അഞ്ച് സിം കാർഡുകളും പിടിച്ചെടുത്തതായും ഷോൺ പറഞ്ഞു

Top