കൊച്ചി: ജോജു ജോര്‍ജ്ജും – ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഈരാറ്റുപേട്ടയിലാണ് ചിത്രത്തിന്റെ 70 ദിവസം നീണ്ടുനിന്ന ചിത്രീകരണം അവസാനിച്ചത്. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവര്‍ ആന്റണിയിലും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദര്‍ശന്‍ ആശാ ശരത്തും ആദ്യമായി ആണ് ഒരു ജോഷി ചിത്രത്തില്‍ അഭിനയിക്കുന്നത്.ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന – രാജേഷ് വര്‍മ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് – അനൂപ് പി ചാക്കോ,
വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍ – രാജശേഖര്‍, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – വര്‍ക്കി ജോര്‍ജ് , സഹ നിര്‍മാതാക്കള്‍ – ഷിജോ ജോസഫ്, ഗോകുല്‍ വര്‍മ്മ, കൃഷ്ണരാജ് രാജന്‍, പി ആര്‍ ഒ – ശബരി.മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, ഡിസ്ട്രിബ്യുഷന്‍ – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.